Deshabhimani

ഹാൻഡ് ബോൾ കേരള ടീമിലേക്ക് നാടിന്റെ അഭിമാനമായി
വൈഗ വിജേഷ്

Kerala Handball Team

Kerala Handball Team

വെബ് ഡെസ്ക്

Published on Oct 04, 2026, 01:22 AM | 1 min read

പെരുമ്പാവൂർ


കേരള ഹാൻഡ് ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വൈഗ വിജേഷ് നാടിന്റെ അഭിമാനമായി മാറി. 30ന് കോഴിക്കോടുനടന്ന സംസ്ഥാന സ്കൂൾ ഹാൻഡ് ബോൾ മത്സരത്തിൽ 14 ജില്ലാ ടീമുകൾ ഏറ്റുമുട്ടി.

ഫൈനലിൽ എറണാകുളവും കണ്ണൂരും തമ്മിൽനടന്ന മത്സരത്തിൽ എറണാകുളം ജേതാക്കളായി. സംസ്ഥാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച 16 പേരെ ഉൾപ്പെടുത്തി രൂപീകരിച്ച സംസ്ഥാന ടീമിലേക്കാണ് വൈഗ തെരഞ്ഞെടുക്കപ്പെട്ടത്‌. ബാലസംഘത്തിന്റെ സജീവ പ്രവർത്തകയും, വേനൽതുമ്പി കലാജാഥ അംഗവുമായ വൈഗ പഠനത്തിലും മിടുക്കിയാണ്. വേങ്ങൂർ മാർകൗമ ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മുടക്കുഴ പോസ്റ്റ് ഓഫീസ് ജങ്‌ഷനിൽ പറമ്പി വീട്ടിൽ വിജേഷിന്റെയും കാർത്തികയുടെയും മകളാണ്. സഹോദരൻ വിഷ്ണു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home