നഗ്നത പ്രദർശിപ്പിച്ചയാൾ അറസ്‌റ്റിൽ

പത്രോസ്
മംഗലപുരം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചയാൾ അറസ്‌റ്റിൽ. കടയ്ക്കാവൂർ തോണിക്കടവ് പഴയ ബംഗ്ലാവിൽ പത്രോസ് (52) നെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. വിവരം പെൺകുട്ടി സമീപ വാസികളോട് പറഞ്ഞതിനെ തുടർന്ന് നാട്ടുകാരാണ് ഇയാളെ പിൻതുടർന്ന് സെന്റ് ആൻഡ്രൂസ് പാലത്തിനു സമീപത്തുനിന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മുന്പും സമാനമായ രീതിയിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.






0 comments