അനധികൃത ഓട്ടോറിക്ഷ സർവീസുകൾക്കെതിരെ നടപടി വേണം

എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ കൊച്ചി ഏരിയ കൺവൻഷൻ ജില്ലാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
മറ്റു ജില്ലകളിൽനിന്നെത്തി അനധികൃത ഓട്ടോറിക്ഷ സർവീസ് നടത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന് എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) കൊച്ചി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ എച്ച് ഹനീഫ് അധ്യക്ഷനായി. സി എസ് ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജോജോ ആന്റണി, എ കെ ഷരീഫ്, കെ എൻ അൻസാർ, ജെസി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.






0 comments