വടുതലയിൽ കുടിവെള്ളക്ഷാമത്തിനെതിരെ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം നടത്തി

വടുതലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വടുതല വെസ്റ്റ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
വടുതലയിലെ വിവിധ പ്രദേശങ്ങളിലെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വടുതല വെസ്റ്റ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ് ഉദ്ഘാടനം ചെയ്തു.
രണ്ടുമാസക്കാലത്തിലധികമായി വടുതലയിലെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. നിരവധിതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായില്ല. എംഎൽഎയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.
യോഗത്തിൽ സി എ ഫ്രാൻസിസ് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി എം എം ജിനീഷ്, ലോക്കൽ കമ്മിറ്റി അംഗം കെ എസ് സുധീഷ്, സി എക്സ് ആന്റണി, നിവിൻ ജോസഫ് എന്നിവർ സംസാരിച്ചു.






0 comments