Deshabhimani

ലൈബ്രറി കൗൺസിൽ 
പരസ്പരം പരിപാടിക്ക്‌ തുടക്കമായി

Library Council

ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പരസ്പരം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മനയ്‌ക്കപ്പടി വായനശാലയിൽ 
ഡോ. ധർമരാജ് അടാട്ട് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 01:14 AM | 1 min read

പെരുമ്പാവൂർ


കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ പരസ്പരം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ഗാന്ധിസ്മൃതിയും മനയ്ക്കപ്പടി വായനശാലയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.


താലൂക്ക് പ്രസിഡന്റ് എം കെ മനോജ് അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എൻ പി അജയകുമാർ, ജില്ലാപ്രസിഡന്റ്‌ ഷാജി ജോർജ് പ്രണത, ജില്ലാസെക്രട്ടറി പി ജി സജീവ്, കെ എസ് അരവിന്ദാക്ഷൻ, കെ പി സെയ്‌തു മുഹമ്മദ്, ഇ വി ജോർജ് എന്നിവർ സംസാരിച്ചു.


കൂടുതൽ പുസ്തകം വായിച്ച ബാബു എബ്രഹാമിന് ഉപഹാരം നൽകി ആദരിച്ചു. എഴുത്തുകാരൻ ജോണി അല്ലപ്ര വായനശാലയ്‌ക്ക് നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home