Deshabhimani

റവന്യൂ ജില്ലാ കായികമേള 


സംഘാടക സമിതിയായി

തൃശൂർ റവന്യൂ ജില്ലാ കായികമേളയുടെ സംഘാടകസമിതി രൂപീകരണയോഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ റവന്യൂ ജില്ലാ കായികമേളയുടെ സംഘാടകസമിതി രൂപീകരണയോഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 12:53 AM | 1 min read


കുന്നംകുളം​

തൃശൂർ റവന്യൂ ജില്ലാ കായികമേളയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷയായി. ഏഴ് മുതല്‍ 10വരെ കുന്നംകുളം സീനിയർ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി ഷൈല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം മുബാറക്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, നഗരസഭാ വൈസ് ചെയർമാൻ പി ജി ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ധർമൻ, കെ ജയശങ്കർ, എ എം നിതീഷ്, കെ ജ്യോതിഷ്, സിനി പ്രസാദ്, ബിന്ദു ഗിരീഷ്, കെ എം നൗഷാദ്, സ്വപ്ന രാമചന്ദ്രൻ, എം പി സജീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എം വി പ്രശാന്ത്, ലീല രാമകൃഷ്ണൻ, മീന സാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ സി മൊയ്തീൻ എംഎൽഎ (ചെയർമാൻ), ടി ഷൈല (ജനറൽ കൺവീനർ), സബ് കമ്മിറ്റി കൺവീനർമാർ കെ ആർ സുധീർ (പ്രോഗ്രാം, ട്രോഫി, മെഡൽ, ഗ്രൗണ്ട്), സി ആർ ജിജോ (ഭക്ഷണം), കെ ബി ഫെർഡി (റിസപ്ഷൻ), പി എം സിജോ (പബ്ലിസിറ്റി), എം എ സാദിഖ് (ലൈറ്റ് ആന്‍ഡ് സൗണ്ട്), പി സി വർഗീസ് (വെൽഫെയർ), എം എ ജാബിർ (സ്റ്റേജ് ആന്‍ഡ് പന്തൽ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home