Deshabhimani

ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് 
ജില്ലാ സമ്മേളനം നടത്തി

Livestock Inspectors' District Conference
വെബ് ഡെസ്ക്

Published on Oct 04, 2026, 01:17 AM | 1 min read

പെരുമ്പാവൂർ


കേരള ലൈവ്‌ സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മനോജ് മൂത്തേടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി സിന്ധു അധ്യക്ഷയായി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എന്‍ സംഗീത ക്ഷീരകര്‍ഷകരെ ആദരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ എല്‍ദോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി മനോജ്, പി ജി ഷാജി, ബി മുകേഷ്, ആര്‍ ജിതിന്‍, കെ വി സാബു, റോയി ജോര്‍ജ്, എ ആര്‍ ഷീബ എന്നിവര്‍ സംസാരിച്ചു.


സര്‍വീസില്‍നിന്ന്‌ വിരമിച്ചവരെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം എന്നിവയും നടന്നു. ഭാരവാഹികൾ: ബിജു കെ തമ്പാന്‍ (പ്രസിഡന്റ്), ആര്‍ രേഖ കുമാരി, എം കെ ബിജി, അക്ബര്‍ സാദിഖ് (വൈസ് പ്രസിഡന്റുമാർ), ആര്‍ ജിതിന്‍ (സെക്രട്ടറി), എം എ ശിവദാസ്, പി ടി വിജിത, എ ആര്‍ ഷീബ (ജോയിന്റ്‌ സെക്രട്ടറിമാർ) കെ വി ശ്രീമോള്‍ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home