സി എച്ചിന്റെ സ്‌മരണ പുതുക്കി

തൃശൂർ
കേരളത്തിൽ കമ്യുണിസ്‌റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ അതുല്യമായ പങ്കുവഹിച്ച സി എച്ച് കണാരന്റെ 53–ാം ചരമദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പാർടി പതാകകൾ ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും സിഎച്ചിന്റെ ഫോട്ടോയിൽ പുഷ്‌പാർച്ചന നടത്തിയും അനുസ്മരണങ്ങൾ സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പതാക ഉയർത്തി. അനുസ്‌മരണപ്രഭാഷണവും നടത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, ഏരിയകമ്മിറ്റി അംഗം ടി സുധാകരൻ എന്നിവർ സംസാരിച്ചു.
തൃശൂർ ദേശാഭിമാനിയിൽ ജനറൽ മാനേജർ കെ ജെ തോമസ് പതാക ഉയർത്തി. അനുസ്‌മരണ പ്രഭാഷണവും നടത്തി. ടോം പനയ്‌ക്കൽ അധ്യക്ഷനായി. എ ജി സന്തോഷ്, വേണു കെ ആലത്തൂർ എന്നിവർ സംസാരിച്ചു.









0 comments