ശ്രദ്ധേയമായി പൂവ്വത്തുംകടവ് ബസ് സ്റ്റോപ്പ്
ബസും കാത്തിരിക്കാം പുസ്‌തകവും വായിക്കാം

പൂവ്വത്തുംകടവിലെ ബസ് കാത്തിരിപ്പുകേന്ദ്രവും ലൈബ്രറിയും
വെള്ളാങ്ങല്ലൂർ
ബസ് കാത്തിരിപ്പിനിടെ ഇനി യാത്രക്കാർക്ക് പുസ്തകങ്ങൾ വായിക്കാം. കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ ലൈബ്രറിയും ആധുനിക സൗകര്യങ്ങളും ഒരുക്കി വേറിട്ട മാതൃകയാവുകയാണ് പൂവ്വത്തുംകടവ്. കേരളീയ തനിമയിൽ ഓടുമേഞ്ഞ പടിപ്പുരയുടെ മാതൃകയിലാണ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചിരിക്കുന്നത്. ശ്രീഭുവനേശ്വരി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാരും പ്രവാസി സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ച ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. യാത്രക്കാർക്ക് കാത്തിരിപ്പിനിടെ സൗജന്യ വായനയ്ക്കായി അവസരമൊരുക്കുന്ന ലൈബ്രറിക്കു പുറമെ ദിനപത്രങ്ങളും ഇവിടെയുണ്ട്. വൈദ്യുതിവിളക്കുകൾ പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പും പരിസരവും 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലായിരിക്കും. കുടിവെള്ളം, എഫ്എം റേഡിയോ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.









0 comments