"ഓർമകളിലേക്കൊരു ക്യാമറക്കണ്ണ്' പ്രകാശിപ്പിച്ചു

കൊടുങ്ങല്ലൂർ
അക്കാ പുൽക്കോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ജോയ് മുസിരിസിന്റെ "ഓർമകളിലേക്കൊരു ക്യാമറക്കണ്ണ്' എന്ന പുസ്തകം കലാമണ്ഡലം ക്ഷേമാവതി പ്രകാശിപ്പിച്ചു. ഫോട്ടോഗ്രാഫറായ ജോയിയുടെ ചിത്രങ്ങളും ചിത്രങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ലേഖനങ്ങളും ഉൾക്കൊള്ളുന്നതാണ് 324 പേജുള്ള പുസ്തകം. ഡോ. പി കെ സുലേഖ, നസീർ ബാബു, നന്ദകുമാർ മേനോൻ എന്നിവർ ഏറ്റുവാങ്ങി. ടി കെ ഗംഗാധരൻ അധ്യക്ഷനായി. മുനിസിപ്പൽ ചെയർ പേഴ്സൺ ടി കെ ഗീത ഉദ്ഘാടനം ചെയ്തു. ബക്കർ മേത്തല, ഡാവിഞ്ചി സുരേഷ്, നീതി കൊടുങ്ങല്ലൂർ, പി കെ രാധാകൃഷ്ണൻ, ജയരാജ് പുതുമഠം, പി ആർ ബാബു. ജോയ് മുസിരിസ് എന്നിവർ സംസാരിച്ചു.









0 comments