50,000 രൂപയുടെ പുസ്തകങ്ങൾ നൽകി

ആനന്ദപുരം ഉദയ പബ്ലിക് ലൈബ്രറിക്ക് മന്ത്രി ആർ ബിന്ദു പുസ്തകങ്ങൾ കൈമാറുന്നു
ആനന്ദപുരം
ഉദയ പബ്ലിക് ലൈബ്രറിയിലേക്ക് മന്ത്രി ആർ ബിന്ദു പ്രത്യേക വികസന ഫണ്ടിൽ നിന്ന് 50,000 രൂപയുടെ പുസ്തങ്ങൾ നൽകി. ലൈബ്രറി പ്രസിഡന്റ് ഗോപി എൻ സുബ്രഹ്മണ്യന് മന്ത്രി ബിന്ദു പുസ്തകങ്ങൾ കൈമാറി. അഡ്വ. കെ എ മനോഹരൻ അധ്യക്ഷനായി. കെ യു വിജയൻ, നിജി വിത്സൻ , എ എസ് സുനിൽകുമാർ, കെ എൽ രവി, കെ എൻ എ കുട്ടി എന്നിവർ സംസാരിച്ചു.









0 comments