"മാൾട്ടി കോർത്തും കുതറിയും' പ്രകാശിപ്പിച്ചു

വി കെ ശ്രീരാമന്റെ ‘മാൾട്ടി കോർത്തും കുതറിയും’ പി എം ആതിര ദീപ നിശാന്തിന് നൽകി പ്രകാശിപ്പിക്കുന്നു
കുന്നംകുളം
വി കെ ശ്രീരാമൻ രചിച്ച "മാൾട്ടി കോർത്തും കുതറിയും' പുസ്തകം പ്രകാശിപ്പിച്ചു. എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി എം ആതിര പുസ്തകം ദീപ നിശാന്തിന് നൽകിയാണ് പ്രകാശിപ്പിച്ചത്. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. പി പി രാമചന്ദ്രൻ പ്രഭാഷണം നടത്തി. എം വി നാരായണൻ, റഫീക് അഹമ്മദ്, കെ സി നാരായണൻ, ബി കെ ഹരിനാരായണൻ, ടി ഡി രാമകൃഷ്ണൻ, പി എസ് ഷാനു. വി സി ഗീവർഗീസ് എന്നിവർ സംസാരിച്ചു.









0 comments