‘ഗാന്ധി; വൈരുധ്യവും സമന്വയവും’ പ്രകാശിപ്പിച്ചു

ഇഡി ഡേവിസ് എഴുതിയ " ഗാന്ധി വൈരുധ്യവും സമന്വയവും " പുസ്തകം മന്ത്രി ആർ ബിന്ദു തേറമ്പിൽ രാമകൃഷ്ണന് നൽകി പ്രകാശിപ്പിക്കുന്നു
തൃശൂർ
ഇ ഡി ഡേവിസ് രചിച്ച ‘ഗാന്ധി; വൈരുധ്യവും സമന്വയവും പ്രകാശിപ്പിച്ചു. തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു പ്രകാശിപ്പിച്ചു. അഡ്വ. തേറന്പിൽ രാമകൃഷ്‌ണൻ പുസ്‌തകം സ്വീകരിച്ചു. ഡോ. കാവുന്പായി ബാലകൃഷ്‌ണൻ അധ്യക്ഷനായി. കെ എസ് സദാനന്ദൻ പുസ്‌തകം പരിചയപ്പെടുത്തി. ടി വി ചന്ദ്രമോഹനൻ, സി രാവുണ്ണി, ഡോ. സി എഫ് ജോൺ ജോഫി, ഡോ. സതീഷ് പരമേശ്വരൻ, അനിൽ സാമ്രാട്ട്, കെ എസ് സൗമ്യ, ഇ ഡി ഡേവിസ് എന്നിവർ സംസാരിച്ചു.









0 comments