ad
Deshabhimani

ബോണസ് വിതരണവും കർഷകരെ ആദരിക്കലും

ഓണം ബോണസും ഔഷധ സസ്യത്തെെ വിതരണവും കർഷകരെ ആദരിക്കലും മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

ഓണം ബോണസും ഔഷധ സസ്യത്തെെ വിതരണവും കർഷകരെ ആദരിക്കലും മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 12:44 AM | 1 min read

കൊടകര ​

മറ്റത്തൂർ ലേബർ സഹകരണ സംഘം ഓണം ബോണസ്‌– ഔഷധ സസ്യത്തൈ വിതരണവും കർഷകരെ ആദരിക്കലും നടത്തി. മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കദളി പഴം ടെൻഡർ നടപടികൾ ഇല്ലാതെ നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് ചടങ്ങിൽ മന്ത്രി കൈമാറി. വിവിധ കർഷകരെയും ആദരിച്ചു. സൊസൈറ്റിയുടെ പുതിയ സംരംഭം ആയ എൽസിഎസ്‌ ഇൻഫ്രാ സൊലൂഷൻസിന്റെ ലോഗോ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി രാമചന്ദ്രൻ പ്രകാശിപ്പിച്ചു. ഡോ. ഒ എൽ പയസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി വിബി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസി ജോസ്, ജില്ലാ പഞ്ചായത്ത്‌ അംഗം കെ ജെ ഡിക്സൻ, സി സി ബിജു, പി ആർ ഷാജൻ, ഡോ. ഡി. രാമനാഥൻ, ഡോ. കെ എസ് രജിതൻ, സി ആർ വിനയചന്ദ്രൻ, സംഘം പ്രസിഡന്റ്‌ ടി എ ഉണ്ണികൃഷ്ണൻ, ബോർഡ് അംഗം പി എസ് പ്രശാന്ത് സംഘം സെക്രട്ടറി കെ പി പ്രശാന്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home