ad
Deshabhimani

നബിദിന ഘോഷയാത്രയെ 
മധുരംനൽകി വരവേറ്റ്‌ മാവേലി

കൂടത്തായി പുറായിൽ  ശംസുൽ ഹുദാ ഹയർ സെക്കൻഡറി മദ്രസാ കമ്മിറ്റി 
സംഘടിപ്പിച്ച നബിദിന ഘോഷയാത്രയെ കൂടത്തായിയിൽ 
മാവേലി മധുരം നൽകി വരവേറ്റപ്പോൾ

കൂടത്തായി പുറായിൽ ശംസുൽ ഹുദാ ഹയർ സെക്കൻഡറി മദ്രസാ കമ്മിറ്റി 
സംഘടിപ്പിച്ച നബിദിന ഘോഷയാത്രയെ കൂടത്തായിയിൽ 
മാവേലി മധുരം നൽകി വരവേറ്റപ്പോൾ

വെബ് ഡെസ്ക്

Published on Aug 26, 2026, 01:31 AM | 1 min read

മുക്കം

നബിദിന റാലിയെ മാവേലി മധുരം നൽകി വരവേറ്റത് മതസൗഹാർദത്തിന്റെ വേറിട്ട മാതൃകയായി. ഓമശേരി പഞ്ചായത്തിലെ കൂടത്തായി പുറായിൽ ശംസുൽ ഹുദാ ഹയർ സെക്കൻഡി മദ്രസാ കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രയെയാണ് മാവേലി മധുരം നൽകി വരവേറ്റത്. മിലാദ് ശരീഫ് നബിദിന ഘോഷയാത്രയ്ക്ക് കൂടത്തായി കനിവ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ സ്വീകരണത്തിലാണ് കനിവ് ഭാരവാഹികൾക്കൊപ്പം മാവേലിയും ജാഥയെ സ്വീകരിക്കാനെത്തിയത്‌. കനിവ് സൊസൈറ്റി പ്രസിഡന്റ്‌ പുഷ്പാകരൻ മഠത്തിൽ, സെക്രട്ടറി ബിജു കുന്നുംപുറത്ത്, കെ ആർ മഞ്ചേഷ്, ഷാജി പുതിയേടത്ത്, കെ സി ശശി, ഹരിദാസൻ കുളിക്കുന്ന്, കെ സി ഷാജി, ഗണേശൻ, ബാബു, സജി, കെ ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് മാവേലിയുമായി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയത്. മഹല്ല്, മദ്രസ ഭാരവാഹികൾ സ്വീകരണത്തിന് നന്ദി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home