മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് ചാലക്കുടി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ്
ചാലക്കുടി
പൊലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് ചാലക്കുടി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ജെ കുര്യാക്കോസ് അധ്യക്ഷനായി. ഫാ. നവീന്‍ ഊക്കന്‍, ജനമൈത്രി പൊലീസ് അംഗം ജോസഫ് വര്‍ഗീസ്, റൈറ്റര്‍ എം ഡി പോളി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ പി ആനന്ദ്, കെ എ ഫക്രുദ്ദീന്‍, കെ സി രതീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ സന്നദ്ധ സംഘടനാ അംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ രക്തദാനം നടത്തി.









0 comments