കൃപാജ്വാല ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു

സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ തീർഥാടന ദേവാലയത്തില്‍ നടന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിവസം ഫാ.നെല്‍സണ്‍ ജോബ് വചനപ്രഘോഷണം നടത്തുന്നു. വികാരി ഫാ.ഡോ.ജോണ്‍സണ്‍ പങ്കേത്ത് സമീപം
ചാലക്കുടി
സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് തീര്‍ഥാടന ദേവാലയത്തിലെ കൃപാജ്വാല ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. മഞ്ഞൂമ്മല്‍ കര്‍മലീത്ത വൈദികരും വികാരി ഡോ. ജോണ്‍സണ്‍ പങ്കേത്ത്, ഫാ. നിഖില്‍ മുട്ടിക്കല്‍, ട്രസ്റ്റിമാരായ ഫ്രാന്‍സിസ് സിമേതി, ആഷ്‌ലി ഡി റൊസാരിയോ, കേന്ദ്രസമിതി പ്രസിഡന്റ് ജോമോന്‍ പിന്‍ഹീറോ, നെല്‍ന സിമേതി, ട്രീസ മെന്‍ഡസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. തിരുനാളിന് മുന്നോടിയായുള്ള നവനാള്‍ ദിനാചരണം ആരംഭിച്ചു. ഡിസംബര്‍ 2ന് തിരുനാളിന് കൊടിയേറും. 5ന് ഊട്ടുതിരുനാളും 6ന് പ്രധാനതിരുനാളും ആഘോഷിക്കും.









0 comments