കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 17 കേന്ദ്രങ്ങളിൽ

മലപ്പുറം
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച ജില്ലയിൽ 17 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ ജില്ലയിലെ 2,223 യൂണിറ്റുകളിലും പ്രഭാതഭേരി നടക്കും. വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന റാലികളിലും പൊതുയോഗങ്ങളിലും ആയിരങ്ങൾ അണിനിരക്കും. അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പെരിന്തൽമണ്ണയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസും സംസാരിക്കും. എടപ്പാളിൽ എം പ്രകാശൻ, എടക്കരയിൽ കെ എം സച്ചിൻ ദേവ്, തിരൂരിൽ എം ഗിരീഷ്, വേങ്ങരയിൽ പി കെ പ്രേംനാഥ്, മലപ്പുറത്ത് ഡോ. പി സരിൻ, വണ്ടൂരിൽ ജോയൽ തോമസ്, നിലമ്പൂരിൽ സജീവൻ ശ്രീകൃഷ്ണപുരം, തവനൂരിൽ അനൂപ് കക്കോടി, കൊണ്ടോട്ടിയിൽ പി എം അഖിൽ, തിരൂരങ്ങാടിയിൽ ശ്രീരാജ് വെള്ളാപ്പാടം, മഞ്ചേരിയിൽ എൻ വി വൈശാഖൻ, വള്ളിക്കുന്നിൽ വിനു ബാബു, മങ്കടയിൽ മുഹമ്മദ് ഷാദുലി, താനൂരിൽ എൻ ആദിൽ, പൊന്നാനിയിൽ കെ ശ്യാം പ്രസാദ്, വളാഞ്ചേരിയിൽ പി രതീഷ് എന്നിവർ സംസാരിക്കും.









0 comments