Deshabhimani

ബകരി ബാങ്ക് പദ്ധതിയുടെ 
രണ്ടാംഘട്ടത്തിന് തുടക്കമായി

ബകരി ബാങ്ക് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒന്നാം വർഷ വിദ്യാർഥി എ എസ് മുഹമ്മദ് സാബിത്തിന് പഞ്ചായത്തംഗം ഗിരിജ രാധാകൃഷ്ണനും പിടിഎ വൈസ് പ്രസിഡന്റ് സിജി ദേവദാസും ചേർന്ന് ആട്ടിൻകുട്ടിയെ കൈമാറുന്നു

ബകരി ബാങ്ക് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒന്നാം വർഷ വിദ്യാർഥി എ എസ് മുഹമ്മദ് സാബിത്തിന് പഞ്ചായത്തംഗം ഗിരിജ രാധാകൃഷ്ണനും പിടിഎ വൈസ് പ്രസിഡന്റ് സിജി ദേവദാസും ചേർന്ന് ആട്ടിൻകുട്ടിയെ കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 12:18 AM | 1 min read

പുത്തൻചിറ

ഗവ. വിഎച്ച് എസ് സ്കൂളിലെ വിഎച്ച് എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ബകരി ബാങ്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഒന്നാം വർഷ വിദ്യാർഥയായ എ എസ് മുഹമ്മദ് സാബിത്തിന് പഞ്ചായത്തംഗം ഗിരിജ രാധാകൃഷ്ണനും പിടിഎ വൈസ് പ്രസിഡന്റ് സിജി ദേവദാസും ചേർന്ന് ആട്ടിൻകുട്ടിയെ കൈമാറി. ഒരു വിദ്യാർഥിക്ക് ആട്ടിൻകുട്ടിയെ നൽകി വളർത്തുകയും അടുത്ത വർഷം അതിൽ നിന്നുള്ള ആദ്യത്തെ കുട്ടിയെ തിരികെ വാങ്ങി മറ്റൊരു വിദ്യാർഥിക്ക് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ് ബകരി ബാങ്ക്. വിദ്യാർഥികളിൽ മൃഗസംരക്ഷണ താൽപ്പര്യം വളർത്തുന്നതിനും സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. വിഎച്ച്‌എസ്ഇ പ്രിൻസിപ്പൽ കെ പി മാർട്ടിൻ, എച്ച്‌എസ്‌എസ് പ്രിൻസിപ്പൽ വിജയ ജാനകി, പ്രധാനാധ്യാപിക എം എ മറിയം, എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ കെ ജി സിന്ധു കുറുപ്പ്, സുനിത സുബ്രഹ്മണ്യൻ, കെ എ താഹിറ, എം പി ഫാത്തിമ, കെ വി സന്ധ്യ, ടി എം ഷമീറ, കെ എ അശ്വതി, കെ പി സുരേഷ്, അനീസ് ഖാലിദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sabarimala opening day pilgrim rush

04

print edition ശബരിമല തീർഥാടകർക്കായി ഹെൽപ്പ്‌ലൈൻ
asdfsdf

05

print edition ജയം തടഞ്ഞു; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് സമനില
sibi

06

print edition 1.75 കോടിയുടെ തട്ടിപ്പ്: മഹിളാ കോൺഗ്രസ്‌ നേതാവ്‌ റിമാൻഡിൽ
deshabhimani section

Recommended

Deshabhimani
Home