ad
Deshabhimani

ആവേശമായി 
ബാസ്കറ്റ്ബോൾ ടൂർണമെന്റ്‌

ഡിവൈഎഫ്ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അഖില കേരള ബാസ്കറ്റ്ബോൾ ടൂർണമെന്റ്  സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ ആദ്യ ബോൾ ബാസ്‌കറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

ഡിവൈഎഫ്ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അഖില കേരള ബാസ്കറ്റ്ബോൾ ടൂർണമെന്റ് സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ ആദ്യ ബോൾ ബാസ്‌കറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:15 AM | 1 min read


കുന്നംകുളം

​ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അഖില കേരള ബാസ്കറ്റ് ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു. ‘അങ്കം 2026’ എന്ന പേരിൽ നടന്ന ടൂർണമെന്റ്‌ സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ ആദ്യ ബോൾ ബാസ്‌കറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ വിനോദ് അഞ്ഞൂർപാലം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി നിധിൻ വിജയൻ, അഭിജിത്ത് കല്ലഴിക്കുന്ന്, വി എസ് ഷനിൽ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് റോസൽ രാജ് ഉദ്ഘാടനം ചെയ്തു. തൃശൂർ ഫൈറ്റ് ക്ലബ് വിജയികളായി. കുന്നംകുളം എൽബിസി രണ്ടാം സ്ഥാനവും കൊരട്ടി പ്രോ ബാസ്‌കറ്റ് ബോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home