താൽക്കാലിക സ്റ്റാമ്പ് വെണ്ടർമാരെ സ്ഥിരപ്പെടുത്തണം

ഓൾ കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ആലുവ ടൗൺഹാളിൽ മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
അഞ്ഞൂറുരൂപയിൽ താഴെയുള്ള എല്ലാ ഇ – സ്റ്റാമ്പ് പത്രങ്ങൾക്കും പ്രിന്റിങ് ചാർജ് അനുവദിക്കണമെന്നും 350 താൽക്കാലിക സ്റ്റാമ്പ് വെണ്ടർമാരെ സ്ഥിരപ്പെടുത്തണമെന്നും ഓൾ കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആലുവ ടൗൺഹാളിൽ മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ജെ ദേവസ്യ അധ്യക്ഷനായി.
സെക്രട്ടറി എൻ കെ അബ്ദുൽ നാസർ, അൻവർ സാദത്ത് എംഎൽഎ, രജിസ്‌ട്രേഷൻ ഐജി കെ മീര, ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, പി കെ എസ് തങ്ങൾ, പി വി ഹരിദാസ്, ബേബി മാത്യു കാവുങ്കൽ, എം ആർ പത്മനാഭൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ ജെ ദേവസ്യ വയനാട് (പ്രസിഡൻ്റ്), എൻ കെ അബ്ദുൽ നാസർ തൃശൂർ (സെക്രട്ടറി), ടി സി പ്രഭാകരൻ കോഴിക്കോട് (ട്രഷറർ).










0 comments