സാഹിത്യസംഘം സംഗീത ശിൽപ്പശാല സമാപിച്ചു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സംഗീത ശിൽപ്പശാലയുടെ സമാപനസമ്മേളനം ജനറൽ സെക്രട്ടറി കെ പി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
ധോണി ലീഡ് കോളേജിൽ നടന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സംഗീത ശിൽപ്പശാല സമാപിച്ചു. രണ്ടാം ദിവസമായ ഞായറാഴ്‌ച ഡോ. സജിത്ത് ഏവൂരേത്ത്, ജനാർദനൻ പുതുശേരി, കെ കെ നിഷാദ്, ഷിബു മുഹമ്മദ് എന്നിവർ ക്ലാസെടുത്തു. പ്രതികരണങ്ങളുടെ സെഷനിൽ ഡോ. സി പി ചിത്രഭാനു മോഡറേറ്ററായി. വൈകിട്ട് നടന്ന സമാപനയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി മോഹനൻ ഉദ്‌ഘാടനം ചെയ്തു. ട്രഷറർ ടി ആർ അജയൻ അധ്യക്ഷനായി. എം കെ മനോഹരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബി കെ ഹരിനാരായണൻ രചിച്ച് വിദ്യാധരൻ സംഗീതം നൽകിയ ഗാനം പുറത്തിറക്കി. കാർത്തികേയൻ ഏങ്ങണ്ടിയൂർ, വത്സമ്മ പെരുമ്പെട്ടി, രഞ്ജിത്ത് കുറുമ്പിലാവ്, എം വി സുധാമണി, സായിലക്ഷ്മി, വി കെ ബാബുരാജ്, കാശിനാഥൻ, റിയാദ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ശിൽപ്പശാലാ ഡയറക്ടർ കരിവെള്ളൂർ മുരളി, ബഷീർ ചുങ്കത്തറ, ഡോ. ജിനേഷ്‌കുമാർ എരമം എന്നിവർ സംസാരിച്ചു. പ്രദീപ് അകത്തേത്തറ സ്വാഗതവും പി മധു നന്ദിയും പറഞ്ഞു.










0 comments