ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം
ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണം

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
രാജ്യത്തെ അഭിഭാഷകരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രൊഫഷണൽവേദിയായ ഇന്ത്യൻ ബാർ കൗൺസിലിനെ ജനാധിപത്യവൽക്കരിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് അധികാരം നൽകണമെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാക്കാതുരുത്തിയിൽ അഡ്വ. എൻ എ അലി നഗറിൽ നടന്ന സമ്മേളനം എഐഎൽയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ ഉദ്ഘാടനം ചെയ്തു. സി ജെ ബിമൽ കൺവീനറായ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. സെക്രട്ടറി കെ ജി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലത ടി തങ്കപ്പൻ, കെ കെ നാസർ, ടി പി രമേഷ്, സംഘാടക സമിതി ചെയർമാൻ കെ ആർ വിജയ, വി പി ലിസൻ എന്നിവർ സംസാരിച്ചു. പി സുനിലിനെ പ്രസിഡന്റായും സി ജെ ബിമലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഡിനി ലക്ഷ്മണനാണ് (ട്രഷറർ). വിജു വാഴക്കാല, കെ എൻ സിനി മോൾ, സോന കരീം, കെ ബി സുനിൽകുമാർ ( വൈസ് പ്രസിഡന്റ്), സോളി ജോസഫ്, കെ വി ജോയ്, അക്‌തർ അഹമദ്, പി എ മുരളീ രാജ് ( ജോയിന്റ് സെക്രട്ടറി). 41 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.









0 comments