ബാലസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് തുറന്നു

ബാലസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് തുറന്നുബാലസംഘം തൃശൂർ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു
അരിമ്പൂർ
ബാലസംഘം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. അരിമ്പൂർ ഗുരു ഓഡിറ്റോറിയം പരിസരത്തെ ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി എ രമേശൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സലിജ സന്തോഷ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സി സതീഷ്, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ്, കൺവീനർ എം വി ഷാജി, ജില്ലാ കോ–ഓർഡിനേറ്റർ നൗമി പ്രസാദ്, വി ജി സുബ്രഹ്മണ്യൻ, കെ കെ ശശിധരൻ, വി എൻ സുർജിത്ത്, പി ജി സുബിദാസ്, കെ എം ഗോപിദാസൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 31 നവംബർ 1 എന്നീ ദിവസങ്ങളിലായാണ് സമ്മേളനം. അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സജ്ജമാക്കുന്ന അഭിഷേക് നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി രവീന്ദ്രനാഥ് എംഎൽഎ, പൊതുസമ്മേളനം ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് എന്നിവർ ഉദ്ഘാടനം ചെയ്യും.









0 comments