Deshabhimani

പല്ലാവൂർ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

...
വെബ് ഡെസ്ക്

Published on Oct 04, 2026, 12:32 AM | 1 min read


ഇരിങ്ങാലക്കുട

പല്ലാവൂർ അപ്പുമാരാർ വാദ്യകല ആസ്വാദക സമിതി ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 10 കലാകാരന്മാർക്കാണ് പുരസ്‌കാരം. പുതുക്കോട് പത്മനാഭമാരാർ (ക്ഷേത്ര അനുഷ്ഠാനം), വെള്ളി കൊമ്പ് നാരായണൻ നായർ (കൊമ്പ് ), കീഴില്ലം ഗോപാലകൃഷ്ണൻ (പഞ്ചവാദ്യം, മുടിയേറ്റ്), മറ്റൂർ വേണു (തിമില), തിരുവില്വാമല രാമചന്ദ്രൻ (ഇടുതുടിവീരാണം), ഏഷ്യാഡ് ശശി മാരാർ (ഇലത്താളം), പല്ലശ്ശന മാധവൻകുട്ടി (ചെണ്ട, തിമില), വൈലൂർ സുകുമാരൻ (വീക്കൻ ചെണ്ട), വട്ടേക്കാട് രവി (ചെണ്ട, തിമില), തൃപ്പാളൂർ രാജൻ (ഇലത്താളം) എന്നിവരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 10000 രൂപയും ഫലകവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം നവംബർ എട്ടിന് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവ വേദിയിൽ സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home