കെ കെ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം കെ എം മൊയ്തുവിന്

വടക്കാഞ്ചേരി
മിണാലൂർ പുഞ്ചിരി സാംസ്‌കാരിക വേദി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികവിന് നൽകി വരുന്ന ഏഴാമത് കെ കെ കൃഷ്ണൻകുട്ടി സ്മാരക കർമശ്രേഷ്ഠ പുരസ്കാരം സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും മുതിർന്ന നേതാവായ കെ എം മൊയ്തുവിന്. 10,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. തലപ്പിള്ളി താലൂക്കിൽ സിപിഐ എം–- സിഐടിയു പ്രസ്ഥാനങ്ങൾ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവെച്ചിട്ടുള്ളയാളാണ് കെ എം മൊയ്തു. സിഐടിയു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം, വടക്കാഞ്ചേരി ഏരിയ സെക്രട്ടറി, സിപിഐ എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കെ കെ കൃഷ്ണൻകുട്ടി അനുസ്മരണവും പുരസ്കാര സമർപ്പണവും 19ന് വൈകിട്ട് 5ന് മിണാലൂർ വടക്കേക്കര പുഞ്ചിരി ക്ലബ് പരിസരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനാകും.










0 comments