ad
Deshabhimani

ദേശസേവിനി ഉഗ്രപുരത്തിന്റെ അക്ഷരവെളിച്ചം

as

ഉഗ്രപുരം ദേശസേവിനി വായനശാല ആൻഡ് ഗ്രന്ഥാലയം

avatar
എം റീജേഷ്‌

Published on Sep 14, 2026, 12:00 AM | 1 min read

അരീക്കോട്‌

ഡിജിറ്റൽ യുഗത്തിലും അരീക്കോട്‌ ഉഗ്രപുരത്തിന്റെ ദേശസേവിനി വായനശാല തലയെടുപ്പോടെ നിൽക്കുകയാണ്‌. തലമുറകളെ വായനയോട്‌ അടുപ്പിച്ച ദേശസേവിനി ഇന്നും ഇ‍ൗ നാടിന്റെ സാംസ്‌കാരിക കേന്ദ്രമാണ്‌. 1950 കളുടെ അവസാനം കൊട്ടപ്പുറത്ത് വേലായുധൻ നായരുടെ ചായപ്പീടികയിൽ ഏതാനും ദിനപത്രങ്ങൾ വായിക്കാൻ വച്ചാണ് ദേശസേവിനിയുടെ തുടക്കം. പിന്നീട്‌ 1961ൽ കൊട്ടപ്പുറത്ത് പി എം കൃഷ്ണൻ നായർ, കെ കെ ജാനകിയമ്മ ദമ്പതികൾ സൗജന്യമായി നൽകിയ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ കെട്ടിടമുണ്ടാക്കി. 1961 ജനുവരിയിൽ തന്നെ കേരള ഗ്രന്ഥശാല സംഘം അംഗീകാരം ലഭിച്ചു.

അന്ന് പി എം കുമാരൻ നായർ സെക്രട്ടറിയും എൻ കൃഷ്ണൻ നായർ പ്രസിഡന്റും മേലെപുരക്കൽ കൃഷ്ണൻ, കെ കെ ശങ്കരൻ നായർ(ആച്ചുട്ടി നായർ) എന്നിവർ പ്രധാന പ്രവർത്തകരുമായിരുന്നു. 2007ൽ രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ ഗ്രാന്റോടെ രണ്ടുനില കെട്ടിടം നിർമിച്ചു. ഇന്നിത്‌ മൂന്നുനില കെട്ടിടമാണ്‌. 17201പുസ്തകങ്ങളുണ്ട്‌. പൂർണമായും കംപ്യൂട്ടർവൽക്കരിച്ചു. താലൂക്ക് റഫറൻസ് ലൈബ്രറി, ബാലവേദി, യുവജനവേദി, വയോജനവേദി, ഫിലിം ക്ലബ്, കലാ കായിക വിഭാഗങ്ങൾ തുടങ്ങിയവയും പ്രവർത്തിക്കുന്നു. മുപ്പത്തോളം മാഗസിനുകളും ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സ‍ൗകര്യവുമുണ്ട്‌.

മൂന്ന് ലൈബ്രറിയൻമാരുടെ സേവനം, കളിപ്പാട്ടങ്ങളുടെ പുനരുപയോഗ മാതൃക ‘കളിപ്പാട്ട കൊട്ട’(ടോയ്സ് ലൈബ്രറി), കുട്ടികൾക്ക്‌ അവധികാല വായന ചലഞ്ച്, പ്രതിമാസ പാട്ടുകൂട്ടം, പുസ്തകകുറി കല്യാണം, സ്വരലയ- നൃത്ത പഠന കേന്ദ്രം, ചുവട് കളരി പരിശീലന കേന്ദ്രം, സ്വരലയ -ശാസ്ത്രീയ സംഗീത പഠനകേന്ദ്രം പ്രവർത്തനങ്ങളും നടക്കുന്നു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എ പ്ലസ്‌ ഗ്രേഡുള്ള ലൈബ്രറിയാണ്‌. വിവിധ ലഭിച്ചിട്ടുണ്ട് പി രമേശൻ പ്രസിഡന്റും കെ ബിനു സെക്രട്ടറിയുമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home