ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഗൗതം
മണലൂർ
കാഞ്ഞാണി -അന്തിക്കാട് റോഡിൽ കപ്പേളയ്‌ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. കാഞ്ഞാണി ഭവൻസ് സ്കൂളിന് സമീപം അയ്യാണ്ടി വീട്ടിൽ ഗൗതം (18 – ബസ് കണ്ടക്ടർ) ആണ് മരിച്ചത്. ഗൗതമിനെ ഉടൻ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന കാരമുക്ക് തോരേക്കാട്ടിൽ വീട്ടിൽ അതുലി (22) നെ കാഞ്ഞാണി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി 10.30നായിരുന്നു അപകടം. സംസ്‌കാരം നടത്തി.








0 comments