ഇരുട്ടിലാക്കി കൊല്ലരുതേ, ബില്ല് കത്തിക്കൽ സമരം

ചവറ
യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ ‘ഇരുട്ടിലാക്കി കൊല്ലരുതേ’ എന്ന പേരിൽ ബില്ല് കത്തിക്കൽ സമരം സംഘടിപ്പിച്ചു. സിപിഐ എം വടക്കുംതല ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പന്മന വെറ്റമുക്ക് കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സമരം നടത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ ഉദ്ഘാടനംചെയ്തു. ജെ അനിൽ, എൽ വിജയൻനായർ, കെ എ നിയാസ്, അഹമ്മദ് മൻസൂർ എന്നിവർ സംസാരിച്ചു.








0 comments