ഒന്നരവയസ്സുകാരിയുടെ കൊലപാതകം: അമ്മ നിരീക്ഷണത്തിൽ തുടരുന്നു

വിളപ്പിൽ
കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുന്നു. വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ ക്രിസ്‌റ്റി (29)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിനുശേഷം ക്രിസ്റ്റി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മലയിൻകീഴ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പ്രതിക്ക് ശാരീരിക അവശത ഉള്ളതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മജിസ്ട്രേട്ട് ആശുപത്രിയിൽ എത്തി റിമാൻഡ് നടപടി പൂർത്തിയാക്കി. ഭർത്താവ് അഭിജിത്തിനും ബന്ധുക്കൾക്കും തന്നോടുള്ള സംശയവും അകൽച്ചയുമാണ് കൊലയ്ക്കും ആത്മഹത്യാശ്രമത്തിനും പ്രേരിപ്പിച്ചതെന്നാണ് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞത്. ക്രിസ്റ്റിയുടെയും അഭിജിത്തിന്റെയും നാലാം വിവാഹവാർഷിക ദിനമായ പത്തിന് വൈകിട്ടാണ് സംഭവം നടന്നത്. ഭർത്താവും ഇദ്ദേഹത്തിന്റെ അച്ഛനമ്മമാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ക്രിസ്‌റ്റി ഏകമകൾ ഒരു വയസ്സുള്ള ഇവാനയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്.





0 comments