കോൺക്രീറ്റ് തൂണിൽ പൊന്നുവിളയിച്ച് രാജീവ്

രാജീവ് കോൺക്രീറ്റ് തൂണിൽ വളർത്തിയ കുരുമുളക് ചെടികൾക്കിടയിൽ
അഞ്ചൽ
മരങ്ങളിൽ കുരുമുളകുവള്ളി പടർത്തി വിടുന്ന പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായി കോൺക്രീറ്റ് തൂണിൽ കുരുമുളക് വളർത്തി വിജയം കൊയ്യുകയാണ് ഭാരതീപുരം ശ്രീയിൽ ബി രാജീവ്. മരങ്ങളിൽ വള്ളി പടർത്തിയാൽ കൃത്യമായ സൂര്യപ്രകാശം കുരുമുളകിന് ലഭിക്കുന്നില്ല. വളപ്രയോഗത്തിൽ നല്ലൊരു ഭാഗവും വൃക്ഷങ്ങൾ കൊണ്ടുപോകും. അതിനാൽ ചെറിയൊരുഭാഗം വളം മാത്രമേ കുരുമുളകിന് ലഭിക്കൂ. ഇത് വിളവ് കുറയാനും കാരണമാകും. നാട്ടിൻപുറങ്ങളിൽ വളർത്തി വന്നവയ്ക്ക് പകരം കൂടുതൽ വിളവ് ലഭിക്കുന്ന പുതിയ ഇനങ്ങളാണ് രാജീവ് തിരഞ്ഞെടുത്തത്. തെക്കൻ, വിജയ്, കരിമുണ്ട എന്നിവ വളർത്തുന്നു.കോൺക്രീറ്റ് തൂണിൽ വളർത്തുമ്പോൾ ഇവ മികച്ച വിളവാണ് നൽകുന്നത്. കൂടുതൽ ആദായം വിജയ് ഇനത്തിൽനിന്നാണ്. റബ്ബർതോട്ടമായിരുന്ന ഒരേക്കർ അറുപത് സെന്റിലാണ് കോൺക്രീറ്റ് തൂണുകൾ നാട്ടി കുരുമുളക് നട്ടത്. 15 ലക്ഷം രൂപയാണ് വാർഷിക വരുമാനം. ജൂണിൽ തിരിയിടുന്ന കുരുമുളക് ഡിസംബറോടെ വിളവെടുക്കാനാകും. പൊതുപ്രവർത്തകൻ കൂടിയായ രാജീവ് കുളത്തൂപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റും കുളത്തൂപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.








0 comments