ad
Deshabhimani

ഉദ്യോഗസ്ഥർക്ക്‌ മ‍ൗനം

പരവൂർ കായലിൽ വീണ്ടും മണൽകൊള്ള

പരവൂർ കായലിൽ നിന്നും കോരിയ മണൽ
avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 12:18 AM | 1 min read

കൊല്ലം

ദേശീയപാത നിർമാണത്തിന്റെ മറവിൽ പരവൂർ കായലിൽ വീണ്ടും മണൽകൊള്ള. കൊല്ലം ബൈപാസ്‌ മുതൽ കടന്പാട്ടുകോണം വരെയുള്ള റീച്ചിന്റെ നിർമാണത്തിനുള്ള മണ്ണെടുക്കാനുള്ള സർക്കാർ അനുമതി ദുരുപയോഗം ചെയ്‌താണ്‌ മണൽ കടത്ത്. ആവശ്യമുള്ളതിനെക്കാൾ കൂടുതൽ മണൽ ഡ്രഡ്‌ജിങ്‌ നടത്തി കടത്തുന്നതിനെതിരെ പരാതി ഉയർന്നിട്ടും അധികൃതർക്ക്‌ മ‍ൗനം. മാസങ്ങൾക്ക്‌ മുന്പ്‌ പരവൂർ കായൽക്കര ഇടിച്ചു കടത്തുന്നുവെന്ന പരാതി ഉയരുകയും സിപിഐ എം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടർന്ന്‌ കൊല്ലത്തെ ഉൾനാടൻ ജലഗതാഗതവകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് ഡ്രഡ്‌ജിങ്‌ നടത്തേണ്ട സ്ഥലം നിർണയിച്ച്‌ നൽകി. എന്നാൽ, ഉൾനാടൻ ജലഗതാഗതവകുപ്പും പൊലീസും കണ്ണടച്ചതോടെ വീണ്ടും കായൽമണ്ണ്‌ കടത്തുന്നത്‌ വ്യാപകമായി. ദേശീയപാത കരാർ കന്പനി ശിവാലയ കൺസ്‌ട്രക്‌ഷൻ ആണ്‌ ഡ്രഡ്‌ജിങ്‌ നടത്തി കായൽ മണ്ണെടുക്കാൻ സർക്കാരിനെ സമീപിച്ചത്‌. ഇപ്പോൾ പരവൂർ മുനിസിപ്പാലിറ്റി, മയ്യനാട്‌ പഞ്ചായത്ത്‌ എന്നിവയുടെ അതിർത്തിയിൽ മുക്കം കുരിശ്ശടിക്കു സമീപമാണ് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മണൽകൊള്ള നടക്കുന്നത്‌. കായലിൽനിന്നും ഡ്രഡ്‌ജിങിലൂടെ ലഭിക്കുന്ന മണലിൽ ചെളിയുടെ അളവ് കൂടുതലാണ്‌. അതിനാൽ ആറുവരിപ്പാതയിലെ അടിപ്പാത, ഫ്ലൈഓവർ, പാലങ്ങൾ എന്നിവയുടെ അപ്രോച്ച് റോഡിനായാണ്‌ കായൽമണ്ണ്‌ ഉപയോഗിക്കുന്നത്. കഴിഞ്ഞായാഴ്ച ഇത്തിക്കര പാലത്തിന്റെ അപ്രോച്ച്റോഡിൽ മാത്രമാണ് മണ്ണ് നിറച്ചത്. അവിടേക്ക് മണ്ണ് കൊണ്ടുപോകുന്നതിന്റെ മറവിലാണ്‌ അനധികൃത കടത്തും പകൽ സമയത്ത് ഉൾപ്പെടെ നടക്കുന്നത്‌. ​മണ്ണ്‌ കടത്തുന്നവരുടെ കണക്കിൽ ഇറിഗേഷന്‌ തൃപ്‌തി ഡ്രഡ്‌ജിങ് ചെയ്തെടുക്കുന്ന മണ്ണിന്റെ അളവ് പരിശോധിക്കാതെ ഉൾനാടൻ ജലഗതാഗതവകുപ്പ്‌ ഉദ്യോഗസ്ഥർ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപം ശക്‌തം. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണിന്റെ അളവ് പരിശോധിക്കണമെന്ന സർക്കാർ ഉത്തരവ്‌ ലംഘിച്ചു. ദേശീയപാത നിർമാണ കമ്പനി എല്ലാമാസവും നൽകുന്ന കണക്ക് അതേപടി ഉൾനാടൻജലഗതാഗതവകുപ്പ് അംഗീകരിക്കുന്നതിലും ദുരൂഹതയുണ്ട്‌. കായലിന്റെ മധ്യഭാഗത്ത്‌ തുരുത്തായി മാറിയ ഭാഗത്തെ മണ്ണ്‌ നീക്കം ചെയ്യുന്നതിന്‌ പകരം കായൽ തീരത്തോട്‌ ചേർന്ന്‌ നടത്തുന്ന ഡ്രഡ്‌ജിങ് മഴക്കാലത്ത് ദുരന്തത്തിന്‌ കാരണമാവും. തീരം ഇടിയുകയും കായലിൽ കൂടുതൽ അഗാധ ഗർത്തങ്ങൾ രൂപപ്പെടുകയുംചെയ്യും. ഇത്‌ പരന്പരാഗത മീൻപിടിത്തത്തെ ബാധിക്കും. കൂടാതെ തീരത്ത് വള്ളങ്ങൾ അടുപ്പിക്കാനും ബുദ്ധിമുട്ടാവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home