ad
Deshabhimani

ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

തിരുവല്ല -– അടൂർ കോടതി സമൂച്ചയങ്ങളുടെ നിർമാണം  ഉടൻ പൂർത്തിയാക്കണം

LAWYERS

ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. എൻ സി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 12:15 AM | 1 min read


അടൂർ
തിരുവല്ല, - അടൂർ കോടതി സമുച്ചയങ്ങളുടെ നിർമാണങ്ങൾ ഉടൻ പൂർത്തിയാക്കി കോടതികളുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനി സിവിൽ സ്റ്റേഷന്റെ അപകടാവസ്ഥ കാരണം വാടക കെട്ടിടങ്ങളിലേക്ക് മാറ്റാൻ പോകുന്ന പത്തനംതിട്ടയിലെ കോടതികൾ നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത്‌ എത്രയുംവേഗം കോടതി സമുച്ചയം പണിത് അവിടേക്ക് മാറ്റണമെന്നും, റാന്നിയിൽ കോടതി നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത്‌ കെട്ടിടനിർമാണം ആരംഭിച്ച് പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  മുതിർന്ന അഭിഭാഷകൻ അഡ്വ. പീലിപ്പോസ് തോമസ് പതാക ഉയർത്തി.  
സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. സി പ്രകാശ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. റാഫി രാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേരള ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ. എസ്  മനോജ്‌,  പള്ളിച്ചൽ പ്രമോദ്,  സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി കെ ഷിബു, ദേശീയ കൗൺസിൽ അംഗം അഡ്വ. ആശ ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. നിഷാദ് തങ്കപ്പൻ, അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡ്വ. സക്കീർ ഹുസൈൻ, സംഘടക സമിതി ചെയർമാൻ അഡ്വ. എസ് മനോജ്‌, അഡ്വ. ഡി  ഉദയൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. ബി കെബിജു (ജില്ലാ പ്രസിഡന്റ്), അഡ്വ. സി പ്രകാശ് (ജില്ലാ സെക്രട്ടറി), അഡ്വ ബിജോയ്‌ വർഗീസ് കോശി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വിജയകുമാർ, കിരൺരാജ്, എൻ സി പ്രെനി, സിറിൽ ടി ഈപ്പൻ (വൈസ് പ്രസിഡന്റുമാർ), നിഷാദ് തങ്കപ്പൻ, എം പ്രിജി, ദീപു പീതംബരൻ, ബിജി കുമാരി (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home