ad
Deshabhimani

കളീക്കൽ കെ കെ ഭാസ്കരൻ സ്മാരക 
സാഹിത്യ പുരസ്കാരം കെ എസ് രതീഷിന്

AWARD

കെ എസ് രതീഷ്

വെബ് ഡെസ്ക്

Published on Sep 14, 2026, 12:15 AM | 1 min read


വള്ളിക്കോട്
വള്ളിക്കോട് വായനശാല പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ കളീയ്ക്കൽ കെ കെ ഭാസ്കരൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ കെ എസ് രതീഷ് അർഹനായി.  ‘മാളം’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ​പ്രമുഖ വായനശാലാ പ്രവർത്തകനും അധ്യാപകനുമായിരുന്ന കളീയ്ക്കൽ കെ കെ ഭാസ്കരന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ളതാണ്‌ പുരസ്കാരം. 45 വയസ്സിൽ താഴെയുള്ള പ്രതിഭാധനരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആദ്യ വർഷം കഥാസാഹിത്യത്തിനാണ് അവാർഡ് പരിഗണിച്ചത്. വരും വർഷങ്ങളിലും സാഹിത്യത്തിലെ വിവിധ മേഖലകളിലായി പുരസ്കാരം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ​നെയ്യാർ സ്വദേശിയായ കെ എസ് രതീഷ് നിലവിൽ തൃശൂർ ജില്ലയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. സ്വന്തം ജീവിതാനുഭവങ്ങളെയും പരിസരങ്ങളെയും അപാരമായ കയ്യടക്കത്തോടെ കഥയിലേക്ക് ആവാഹിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം.
​പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11ന് നടക്കുന്ന വിപുലമായ ചടങ്ങിൽ  പുരസ്കാരം സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home