ad
Deshabhimani

print edition ഹോർമുസിലെ ഗതാഗത സുരക്ഷ: ഉച്ചകോടി ഇന്ന്‌

hormuz afp

PHOTO: AFP

വെബ് ഡെസ്ക്

Published on Sep 14, 2026, 12:19 AM | 1 min read

മസ്‌കത്ത്‌: ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷയും കപ്പൽപാതകളും ചർച്ചചെയ്യുന്നതിനായി ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി തിങ്കളാഴ്‌ച ഒമാനിലെ സലാലയിൽ നടക്കും. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും സാമ്പത്തിക സമ്മർദവും കണക്കിലെടുത്താണ് ഉച്ചകോടി.


ഇറാൻ, ഇറാഖ്, ജിസിസി അംഗരാജ്യങ്ങളായ സൗദി, യുഎഇ, കുവൈത്ത്‌, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശമന്ത്രിമാരാണ് പങ്കെടുക്കുക. ബഹ്‌റൈൻ പങ്കെടുക്കില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രാമാർഗങ്ങൾ രൂപപ്പെടുത്തുന്നതിനായി ഇറാനും ഒ-മാനും നടത്തിയ ഉഭയകക്ഷി ചർച്ചകളുടെ തുടർച്ചയായാണ് ഉച്ചകോടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home