ad
Deshabhimani

print edition റഷ്യൻ ഉ‍ൗർജനിലയങ്ങളിലും ഉക്രയ്‌ൻ തുറമുഖത്തും ആക്രമണം

Tatarstan drone attack

തതാർസ്ഥാനിലുണ്ടായ ഉക്രയ്‌ൻ ആക്രമണം

വെബ് ഡെസ്ക്

Published on Sep 14, 2026, 12:02 AM | 1 min read

കീവ് : റഷ്യയും ഉക്രയ്‌നും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു.‍ റഷ്യൻ നഗരമായ തതാർസ്ഥാനിൽ ഉക്രയ്‌ൻ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ റഷ്യയിലെ നിഷ്നെകാംസ്‌ക്‌ നഗരത്തിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും പെട്രോകെമിക്കൽ പ്ലാന്റുകൾക്കും സമീപവും ആക്രമണമുണ്ടായി. റഷ്യയുടെ എണ്ണ-വാതക മേഖലയെയും പ്രധാന ഓൺലൈൻ റീട്ടെയിൽ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഉക്രയ്‌ൻ ആക്രമണം.


അതേസമയം റഷ്യൻ ആക്രമണത്തിൽ ഉക്രയ്‌ൻ തുറമുഖമായ ഒഡേസയിൽ ഒമ്പത്‌ പേർക്ക് പരിക്കേറ്റു. ഒഡേസയിൽ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോളണ്ട് അതിർത്തിക്കടുത്ത്‌ യാഹോഡിൻ-ഡൊറോഹസ്‌ക്കിൽ ചെക്ക്പോസ്റ്റിന് സമീപം റഷ്യൻ ആക്രമണത്തിൽ പെട്രോൾ പമ്പിൽ തീപിടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home