Deshabhimani

മനുഷ്യാവകാശ അവലോകനത്തിൽ നിന്ന് വിട്ട് നിന്ന് അമേരിക്ക, യുഎൻ ചരിത്രത്തിൽ ആദ്യം

unh
വെബ് ഡെസ്ക്

Published on Nov 10, 2026, 03:04 PM | 1 min read

ജനീവ:ഐക്യരാഷ്ട്രസഭയുടെ പതിവ് മനുഷ്യാവകാശ സമഗ്ര അവലോകനത്തിൽ നിന്ന് അമേരിക്ക വിട്ട് നിന്നു. അമേരിക്കയും അവരുടെ സഹായത്തോടെ ഇസ്രയേലും തുടരുന്ന നിഷ്ഠൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ അപലപിക്കപ്പെടുന്നത് തുടര്‍ച്ചയായതോടെയാണ് പ്രതികാര നടപടി. യു എൻ സംഘടനകൾക്ക് നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുകയും അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് എതിരെ നീക്കങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് ഇത്തരം സ്വതന്ത്രവേദികളെ തകർക്കാനുള്ള ശ്രമത്തിലായിരുന്നു ഇരു രാജ്യങ്ങളും. യുഎൻ ചരിത്രത്തിൽ ആദ്യമായാണ് വിട്ടുനിൽക്കൽ.


യു എന്നിലെ 193 അംഗരാജ്യങ്ങളുടെയും മനുഷ്യാവകാശ റെക്കോർഡുകൾ നാലോ അഞ്ചോ വർഷത്തിലൊരിക്കൽ പരിശോധിക്കുന്ന സുപ്രധാന പ്രക്രിയയാണ് സമഗ്ര അവലോകനം (Universal Periodic Review). ഇതിന്റെ ഭാഗമായി 2024-ൽ നടത്തേണ്ടിയിരുന്ന അമേരിക്കയുടെ അവലോകന സമയം നവംബർ വരെ നീട്ടി നൽകിയതായിരുന്നു. അമേരിക്കയുടെ ഇസ്രയേലുമായി ചേർന്നുള്ള വംശീയ വേട്ടകളും നാടുകടത്തൽ നടപടികളും കരീബിയൻ, പസഫിക് മേഖലകളിലെ മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും ഉൾപ്പെടെയുള്ള നയങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം നേരിട്ടിരുന്നു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ പക്ഷപാതിത്വമുണ്ടെന്ന് ആരോപിച്ചാണ് അവലോകനത്തിൽ നിന്ന് ഇതുവരെ ഒഴിഞ്ഞു മാറിയത്.


അതത് രാജ്യത്തിന്റെ പ്രതിനിധികൾ നേരിട്ട് ഹാജരാകാതെ അവലോകന നടപടികളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് യുഎൻ സമിതിയുടെ നിലപാട്. എന്നാൽ മനുഷ്യാവകാശ കൗൺസിലിന് യാതൊരു തരത്തിലുള്ള വിശ്വസതയും കല്പിക്കുന്നില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home