വയനാട്ടിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

കൽപ്പറ്റ: വയനാട് കല്പറ്റത്തിൽ നിറമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് അപകടം. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സംരക്ഷണഭിത്തിയുടെ നിർമാണം നടക്കുന്ന പ്രദേശത്താണ് മതിൽ ഇടിഞ്ഞുവീണത്.
കല്പറ്റ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനടുത്താണ് സംഭവം. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. താഴ്ചയുള്ള പ്രദേശത്തിനുമുകളിലുള്ള മതിലാണ് ഇടിഞ്ഞത്. കൽപറ്റയിൽ നിന്ന് എമിലിയിലേക്ക് പോകുന്ന ഭാഗത്താണ് സംഭവം. വീടുകളുള്ള ഒരു പ്രദേശമാണ്. സ്വകാര്യ നിർമാണമാണെന്നാണ് പ്രാഥമിക വിവരം.








0 comments