Deshabhimani

ആരാധകരുമായി ഇടപെടുമ്പോൾ നിയന്ത്രണം വേണം; ബോളിവുഡ് താരങ്ങൾക്ക് മുന്നറിയിപ്പുമായി മുംബൈ പൊലീസ്

Tiger
വെബ് ഡെസ്ക്

Published on Nov 10, 2026, 02:40 PM | 1 min read

മുംബൈ: ടൈഗർ ഷ്രോഫിന് നേരെയുള്ള ആക്രമണത്തെത്തുടർന്ന് ബോളിവുഡ് താരങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി മുംബൈ പൊലീസ്. തിരക്കേറിയ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ആരാധകരുമായി നേരിട്ട് ഇടപഴകുന്നതും താൽക്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു.


ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിൽ നിന്നുള്ള ഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷമുന്നറിയിപ്പുകൾ നൽകിയത്. ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും തത്കാലം മാറിനിൽക്കാനാണ് നിർദേശം.


വഴിയിലെ പൊതുസ്ഥലങ്ങളിലോ വച്ച് ആരാധകരുമായി കൂടുതൽ സമയം ചെലവഴിക്കുന്നതോ സെൽഫി എടുക്കുന്നതു കുറയ്ക്കണം. മുൻകൂട്ടി അറിയിക്കാത്തതോ സുരക്ഷാസംവിധാനങ്ങളില്ലാത്തതോ ആയ പൊതുപരിപാടികളിൽ പങ്കെടുക്കരുത് എന്നും നിർദേശമുണ്ട്.


ഒക്ടോബർ 18 നാണു ബോളിവുഡ് തരാം ടൈഗർ ഷ്രോഫിന് നേരെ വെടിവയ്പുണ്ടായത്. ഒരു ഫുട്ബോൾ ഗ്രൗണ്ടിന് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. മോട്ടോർസൈക്കിളിലെത്തിയ മൂന്ന് പേരാണ് വെടിവയ്പ്പ് നടത്തിയത്. സംഭവത്തിൽ നടന് പരിക്കേറ്റിട്ടില്ല. നടന്റെ ഡ്രൈവർക്കും ഓട്ടോറിക്ഷ ഡ്രൈവറിനും പരിക്കേറ്റിരുന്നു.


സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ, ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഒരാൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സൽമാൻ ഖാനൊപ്പം ജോലി ചെയ്യുന്ന മുംബൈ ഫിലിം ഇൻഡസ്ട്രിയിലെ മറ്റ് വ്യക്തികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home