Deshabhimani

കടവന്ത്ര ബ്ലാക്ക്മെയിലിങ് കേസ്; ഡോക്ടറുടെ ജാമ്യാപേക്ഷയിൽ പൊലീസിന് നോട്ടീസയച്ച് കോടതി, പ്രതികളുമായി തെളിവെടുപ്പ്

athulya chandra kadavantra case

കടവന്ത്ര ബ്ലാക്ക്മെയിലിങ് കേസിൽ അതുല്യ ചന്ദ്രയെയും കൂട്ടുപ്രതികളെയും എറണാകുളം പൊന്നുരുന്നിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

ഫോട്ടോ: Abhijith V K
വെബ് ഡെസ്ക്

Published on Nov 10, 2026, 02:39 PM | 1 min read

കൊച്ചി : കടവന്ത്ര കടവന്ത്ര ബ്ലാക്ക്മെയിലിങ്ങുമായി ബന്ധപ്പെട്ട ബലാത്സം​ഗക്കേസിൽ പ്രതിയായ ഡോക്ടർ നൽകിയ ജാമ്യാപേക്ഷയിൽ പൊലീസിന് നോട്ടീസയച്ച് കോടതി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശം നൽകി. ജാമ്യഹർജി ഈയാഴ്ച തന്നെ പരി​ഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഡോ. ജോൺസൺ കെ വർഗീസാണ് മുൻകൂ‍ർ ജാമ്യഹർജി നൽകിയത്. താൻ നൽകിയ കേസിനെ പ്രതിരോധിക്കാൻ ഉണ്ടാക്കിയതാണ് ബലാത്സംഗ പരാതിയെന്നാണ് ഡോ. ജോൺസന്റെ ആരോപണം.


നടി അതുല്യ ചന്ദ്ര ഉൾപ്പെട്ട ബ്ലാക്ക്മെയിലിങ് കേസിന്റെ ഭാ​ഗമായാണ് ജോൺസൺ വർ​ഗീസിനെതിരെ ബലാത്സംഗ പരാതി നൽകിയത്. നടിയുടെ നടിയുടെ ബന്ധുവായ അമ്പതുകാരിയെ മദ്യം നൽകി മയക്കി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്‌ഒ‍ൗട്ട്‌ നോട്ടീസ്‌ ഇറക്കിയിരുന്നു. അമ്പതുകാരിയുടെ മൊഴി കടവന്ത്ര പൊലീസ്‌ ഉടൻ രേഖപ്പെടുത്തും. ഡോക്ടറുടെ ഫോൺ അമ്പതുകാരിയുടെ കൈയിൽ എങ്ങനെ എത്തിയെന്ന്‌ അന്വേഷിക്കുന്നതിനാണ്‌ മൊഴിയെടുക്കുന്നത്‌. ഈ ഫോണുൾപ്പെടെ ഹാജരാക്കിയാണ്‌ ഡോക്ടർക്കെതിരെ ഇൻഫോപാർക്ക്‌ പൊലീസിന്‌ അമ്പതുകാരി പരാതി നൽകിയത്‌. ഫോണിൽനിന്ന്‌ നിരവധി സ്‌ത്രീകളുടെ ചിത്രങ്ങൾ കണ്ടെടുത്തിരുന്നു.


കേസിൽ നടിയുൾപ്പെടെ കസ്‌റ്റഡിയിൽ വിട്ട മൂന്ന് പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തി. ഡോക്ടറെ ബ്ലാക്‌മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്‌റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ ബി വിഷ്ണു (31) എന്നിവരെയാണ് എറണാകുളം പൊന്നുരുന്നിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തത്. ബന്ധുവായ അമ്പതുകാരിക്ക്‌ സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത്‌ പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോക്ടറുടെ പരാതിയിലാണ്‌ നടിയെയും കൂട്ടരെയും അറസ്‌റ്റ്‌ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home