ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം; കണ്ടെത്തിയത് കൈ നഷ്ടപ്പെട്ടനിലയിൽ

ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിനുള്ളിൽ നിന്ന് ഒരു കൈ നഷ്ടപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ചേറിലായർ സ്വദേശി റാണി ആണ് മരിച്ചത്. തോട്ടം തൊഴിലാളിയായ സ്ത്രീയെ രണ്ടുദിവസം മുൻപ് കാണാതായിരുന്നു. ഇതിനെ സംബന്ധിച്ചുള്ള പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
വലതുകൈയും മുഖവും നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന തരത്തിലുള്ള യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. മൃഗത്തിന്റെ ആക്രമണത്തിലാകാം കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.







0 comments