Deshabhimani

റഷ്യ ഉക്രെയ്ൻ സമാധാന ചര്‍ച്ച തുടങ്ങി, യുദ്ധം അഞ്ചാം വർഷത്തിലേക്ക്

peace talks
വെബ് ഡെസ്ക്

Published on Nov 10, 2026, 03:28 PM | 1 min read

അബുദാബി:അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അബുദാബി വട്ട ചര്‍ച്ചകൾക്ക് തുടക്കമായി.ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ യുദ്ധ വിരാമ ആവശ്യവുമായി മുഖാമുഖം എത്തുന്നത്. സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്‌നറും ചേര്‍ന്ന് അമേരിക്കൻ മധ്യസ്ഥതയിൽ നടക്കുന്ന ചര്‍ച്ചയിൽ റഷ്യയുടെയും യുക്രെയിന്റെയും പ്രതിനിധികൾ പങ്കെടുത്തു.


ഇതിനിടെ യുക്രെയിന്റെ അതിരുകളിൽ മാറ്റങ്ങൾ വരാമെന്ന് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങൾ പൂർണ്ണമായി വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിലാണ് ഉക്രെയ്ൻ. ഡോണെറ്റ്സ്ക് മേഖല പൂർണ്ണമായി വിട്ടുനൽകണമെന്നാണ് റഷ്യയുടെ ആവശ്യം. ഖേർസൺ മേഖലയിൽ നടപ്പിലാക്കിയ പ്രാദേശിക യുദ്ധവിരാമം പോലെയുള്ള ചെറു ചുവടുവയ്പ്പുകളിലൂടെ യുദ്ധത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് യുക്രെയിൻ ശ്രമിച്ചിരുന്നത്. സെലൻസ്കിക്ക് എതിരെ ട്രംപ് പരസ്യ പ്രസ്താവന നടത്തിയിരുന്നു. റഷ്യയുമായി ഡീസൽ ഇറക്കുമതി കരാറിൽ എത്തിയ ഘട്ടത്തിലായിരുന്നു ഇത്.


Related News

ചർച്ചകൾക്ക് മുന്നോടിയായി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരുമായി പ്രസിഡന്റ് സെലെൻസ്കി 90 മിനിറ്റ് നീണ്ട ചർച്ച നടത്തിയിരുന്നു. ഇതിനിടെ, റഷ്യയുടെ മുഖ്യ ചർച്ചാ പ്രതിനിധിയായ വ്ലാഡിമിർ മെഡിൻസ്കി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സൈനിക നടപടി തുടരുമെന്ന കടുത്ത നിലപാട് മുന്നോട്ട് വെക്കുകയും ചെയ്തു.


റഷ്യയുടെ നിലപാട്: റഷ്യ അനധികൃതമായി കൂട്ടിച്ചേർത്ത, എന്നാൽ പൂർണ്ണമായി പിടിച്ചെടുക്കാൻ സാധിക്കാത്ത നാല് പ്രദേശങ്ങളിൽ നിന്ന് ഉക്രേനിയൻ സൈന്യം പിന്മാറണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെടുന്നു. കൂടാതെ, ഉക്രെയ്ൻ നാറ്റോ (NATO) അംഗത്വ നീക്കത്തിൽ നിന്ന് പിന്മാറുക, സൈനിക ശേഷി പരിമിതപ്പെടുത്തുക, റഷ്യൻ ഭാഷയ്ക്കും റഷ്യൻ ഓർത്തഡോക്സ് സഭയ്ക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുക എന്നിവയും പുടിന്റെ വ്യവസ്ഥകളാണ്.

ഉക്രെയ്ന്റെ നിലപാട്: റഷ്യക്ക് പിടിച്ചെടുക്കാൻ കഴിയാത്ത സ്വന്തം പ്രദേശങ്ങൾ സ്വമേധയാ വിട്ടുനൽകില്ലെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഭാവിയിൽ റഷ്യൻ അധിനിവേശം തടയാൻ പശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷാ ഉറപ്പുകൾ ഉക്രെയ്ന് അത്യാവശ്യമാണ്. ചർച്ചകളുടെ ആദ്യപടിയായി ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും, അതിർത്തി തർക്കങ്ങൾ പുടിനും സെലെൻസ്കിയും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും ഉക്രെയ്ൻ വാദിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home