ഐസിഎസ്‍സി, ഐഎസ്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്‍സി, ഐഎസ്‍സി പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളുടെ ടൈംടേബിൾ പ്രഖ്യാപിച്ചു. പത്താംക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15നും പ്ലസ്ടു പരീക്ഷകള്‍ ഫെബ്രുവരി ഒമ്പതിനും ആരംഭിക്കും. 3,79,980 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
അഫിലിയേറ്റ് ചെയ്ത 3,106 സ്കൂളുകളിൽ നിന്നുള്ള 2.70 ലക്ഷം വിദ്യാർഥികളാണ് ഐസിഎസ്‍സി 10-ാം ക്ലാസ് പരീക്ഷ എഴുതുന്നത്. 1,651 സ്കൂളുകളിൽ നിന്നുള്ള 1.1 ലക്ഷത്തിലധികം വിദ്യാർഥികൾ ഐഎസ്‍സി 12-ാം ക്ലാസ് പരീക്ഷയിൽ പങ്കെടുക്കും.








0 comments