Deshabhimani

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു

Accused kochi

പ്രതി മുഹമ്മദ് ഇക്ബാല്‍

വെബ് ഡെസ്ക്

Published on Nov 10, 2026, 03:54 PM | 1 min read

കൊച്ചി: വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ചാണ് പ്രതി അക്രമാസക്തനായത്.നോർത്ത് സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ അജിത് പോളാണ് ആക്രമണത്തിനിരയായത്. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലിനെ കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകളം നോർത്ത് പാലത്തിനു സമീപത്ത് നിന്നുമാണ് പിടികൂടിയത്. ഈ സമയം പ്രതി ലഹരി ഉപയോ​ഗിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


സ്റ്റേഷനിലെത്തിച്ചപ്പോൾ പൊലീസിനു നേരെ അസഭ്യവർഷവും ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പൊലീസുകാരെ ഭീഷണിപ്പെ‌ടുത്തുന്നതും വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കിടെയാണ് പ്രതി കൂടുതൽ അക്രമാസക്തനായത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home