ad
Deshabhimani

ട്രാക്കിൽ എന്നും യുവത്വം

s

അബ്‌ദു പറമ്പിൽ മെഡലുമായി

avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 12:00 AM | 1 min read

മക്കരപ്പറമ്പ്

ഫിനിഷിങ്‌ ലൈൻ കടക്കുമ്പോൾ ആ മുഖത്തുണ്ടായിരുന്നത് ക്ഷീണമല്ല, വർഷങ്ങളുടെ അനുഭവസമ്പത്തും തോൽക്കാൻ മനസ്സില്ലാത്ത വീര്യവും ചാലിച്ച പുഞ്ചിരിയായിരുന്നു. 65 വയസ്സ് പിന്നിട്ടവർക്കുള്ള നടത്ത മത്സരത്തിൽ (റേസ് വാക്ക്‌) ഒന്നാമതെത്തിയ മക്കരപ്പറമ്പ് നാറാണത്ത് സ്വദേശി അബ്ദു പറമ്പിലിന്റെ നേട്ടത്തിന്‌ പിന്നിൽ പ്രായം തോൽക്കുന്ന കഠിനാധ്വാനത്തിന്റെ കഥയുണ്ട്‌. നാലു വർഷം മുമ്പ് തിരിച്ചറിഞ്ഞ ബ്ലാഡർ കാൻസറിനെതിരെ പൊരുതിയാണ്‌ അബ്‌ദുവിന്റെ കുതിപ്പ്‌. ജിമ്മിലെത്തി മുടക്കമില്ലാത്ത ചെയ്യുന്ന വർക്ക് ഔട്ട് ആണ്‌ 66 കാരനായ

അബ്‌ദുവുന്റെ കരുത്ത്‌. എറണാകുളത്ത് മലയാളി മാസ്റ്റേഴ്സ് സംഘടിപ്പിച്ച കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ 5000 മീറ്റർ റേസ് വാക്കിലാണ്‌ അബ്ദു പറമ്പിൽ മികവ്‌ തെളിയിച്ചത്‌. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മാസ്റ്റേഴ്‌സ് മീറ്റിൽ അബ്ദു അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 10 കിലോമീറ്റർ മിനി മാരത്തോണിൽ പതിമൂന്നു തവണ പങ്കെടുത്തു. ട്രാക്കുകളിൽനിന്നും കൂടുതൽ വിജയങ്ങൾ നേടിയെടുത്ത് രംഗത്ത് തുടരാനാണ്‌ അബ്‌ദുവിന്റെ തീരുമാനം. ഭാര്യ ഷഹർബാനുവും മകൻ സൽമാൻ റാഷിദും, മരുമകൾ അസ്‌നയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്‌. പൊതു പ്രവർത്തന രംഗത്തും സജീവമായി ഇടപെടുന്ന അബ്‌ദു സിപിഐ എം നാറാണത്ത് ബ്രാഞ്ച് അംഗാമണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home