ad
Deshabhimani

ടി എൻ നമ്പൂതിരി അവാർഡ് സമ്മാനിച്ചു

ടി എൻ നമ്പൂതിരി അവാർഡ് ഡോ. വി രാമൻകുട്ടി വാരനാട്ട് നാരായണക്കുറുപ്പിന് സമ്മാനിക്കുന്നു

ടി എൻ നമ്പൂതിരി അവാർഡ് ഡോ. വി രാമൻകുട്ടി വാരനാട്ട് നാരായണക്കുറുപ്പിന് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 12:39 AM | 1 min read

ഇരിങ്ങാലക്കുട

സ്വാതന്ത്ര്യസമര സേനാനിയും സംസ്കാരിക നായകനുമായിരുന്ന ടി എൻ നമ്പൂതിരിയുടെ ചരമവാർഷിക ദിനം ആചരിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന കൗൺസിൽ അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കെ ശ്രീകുമാർ അധ്യക്ഷനായി. ടി എൻ സ്മാരക അവാർഡ് മുടിയേറ്റ് കലാകാരൻ കിഴക്കേ വാരനാട്ട് നാരായണക്കുറുപ്പിന് ഡോ. വി രാമൻകുട്ടി സമ്മാനിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി, മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ്, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home