സി വി ശ്രീരാമൻ സ്മൃതി പുരസ്‌കാരം വി എം മൃദുലിന്

കുന്നംകുളം
നാൽപ്പത് വയസിൽ താഴെയുള്ള യുവ ചെറുകഥാകൃത്തുകൾക്കായി സി വി ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം കാഞ്ഞങ്ങാട് സ്വദേശി വി എം മൃദുലിന് സമ്മാനിക്കും. മൃദുലിന്റെ ‘കുളെ’എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹനാക്കിയതെന്ന് വി കെ ശ്രീരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ എ മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, മനോഹരൻ വി പേരകം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 30,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം 24ന് വൈകിട്ട് കുന്നംകുളം നഗരസഭാ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ട്രസ്റ്റ് ഭാരവാഹികളായ ടി കെ വാസു, എം ബാലാജി, എം എൻ സത്യൻ, പി ജി ജയപ്രകാശ്, പി എഫ് ഷാനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments