ad
Deshabhimani

വരവൂർ സ്കൂളിലെ അധ്യാപകന്റെ മർദനം

ജനപ്രതിനിധികൾ സന്ദർശനം നടത്തി; കർശന നടപടിക്കായി ഇടപെടും

വരവൂർ സ്‌കൂളിലെത്തിയ ജില്ലാ പഞ്ചായത്ത്‌ ജനപ്രതിനിധി സംഘം
പ്രധാന അധ്യാപികയോട്‌ വിവരങ്ങൾ ചോദിച്ചറിയുന്നു

ജനപ്രതിനിധികൾ സന്ദർശനം നടത്തി; കർശന നടപടിക്കായി ഇടപെടും

വെബ് ഡെസ്ക്

Published on Aug 01, 2026, 12:38 AM | 1 min read


വരവൂർ

വരവൂർ ഗവ. ഹൈസ്കൂളിൽ വിദ്യാർഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ സ്‌കൂൾ സന്ദർശിച്ച്‌ അന്വേഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചത്. ​കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽവച്ച് വിദ്യാർഥിക്ക് അധ്യാപകന്റെ മർദനമേറ്റത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീല ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീന സാജൻ, ബുഷറ എന്നിവരും സംഘത്തിലുണ്ടായി. പ്രധാനാധ്യാപിക സേതു കുട്ടിയുമായി കൂടിക്കാഴ്ച നടത്തി വിശദാംശങ്ങൾ ചോദിച്ചു. മർദനമേറ്റ ഒമ്പതാം ക്ലാസ്‌ വിദ്യാർഥി അദ്വൈതിന്റെ വീട്ടിലെത്തിയ ജനപ്രതിനിധികൾ കുട്ടിയേയും രക്ഷിതാക്കളേയും ആശ്വസിപ്പിച്ചു. കുറ്റക്കാരനായ അധ്യാപകനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ യു ബി കണ്ണൻ, സ്ഥിരംസമിതി അധ്യക്ഷൻ എൻ എസ് സജീഷ്, കെ കെ ബാബു, സേതുമാധവൻ, പ്രദീപ് എന്നിവരും ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം ഉണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home