സ്‌കൂട്ടർ യാത്രികനെതിരെ ആക്രമണം
സിപിഐ എം പ്രതിഷേധിച്ചു

സിപിഐ എം നേതൃത്വത്തിൽ വരന്തരപ്പിള്ളിയിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലപ്പിള്ളി
ഗതാഗത തടസ്സമുണ്ടാക്കിയ കാർ ഒതുക്കിയിടാൻ ആവശ്യപ്പെട്ട സ്‌കൂട്ടർ യാത്രികനെ കോൺഗ്രസ് പ്രവർത്തകർ കുത്തിയ സംഭവത്തിൽ സിപിഐ എം പ്രതിഷേധിച്ചു. സിപിഐ എം വരന്തരപ്പിള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം എൻ എം സജീന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ലോക്കൽ സെക്രട്ടറി സന്തോഷ് തണ്ടാശേരി, ഇ കെ അനുപ്, ആലി കുണ്ടുപാറയിൽ, ഹിരൺ ബാബു എന്നിവർ സംസാരിച്ചു. കുത്തേറ്റ പുലിക്കണ്ണി പള്ളിയാലിൽ വീട്ടിൽ അബ്ദുൾ ഖാദർ നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അപകടനില തരണം ചെയ്‌തു. അബ്ദുൾ ഖാദർ സിപിഐ എം അംഗമാണ്. കാറളം പുഴക്കടവില്‍ ആദിത്ത്, രോഹിത്ത്, പള്ളിക്കൂടത്ത് വീട്ടില്‍ റോഷന്‍ എന്നിവരാണ് ആക്രമിച്ചത്. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.










0 comments