ad
Deshabhimani

തൊഴിലാളിവിരുദ്ധ ലേബർകോഡ്‌ പിൻവലിക്കുക

a

ജില്ലാ ലോറി ട്രാൻസ്‌പോർട്ട് ഏജൻസീസ് യൂണിയൻ സിഐടിയു വാർഷിക സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 08, 2026, 12:43 AM | 1 min read

കോഴിക്കോട്‌

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർകോഡ്‌ പിൻവലിക്കണമെന്നും കോഴിക്കോട്‌ നഗരത്തിൽ ലോറി പാർക്കിങ്‌ അനുവദിക്കണമെന്നും ലോറി ട്രാൻസ്‌പോർട്ട്‌ ഏജൻസീസ്‌ യൂണിയൻ (സിഐടിയു) സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സമ്മേളനം ഉദ്‌ഘാടനംചെയ്തു. യ‍ൂണിയൻ പ്രസിഡന്റ്‌ എം റഷീദ്‌ അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ പി വി സുലൈമാൻ രക്‌തസാക്ഷി പ്രമേയവും സെക്രട്ടറി എൻ പി ആലിക്കോയ അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി കെ അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി പി സുധീർബാബു കണക്കും അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക്‌ ക്യാഷ്‌ അവാർഡും ഉപഹാരവും മേയർ ഒ സദാശിവൻ വിതരണം ചെയ്തു. മരിച്ച യ‍ൂണിയൻ അംഗങ്ങളുടെ കുടുംബ സംരക്ഷണ ഫണ്ട്‌ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ദാസൻ കുടുംബാംഗങ്ങൾക്ക്‌ വിതരണംചെയ്തു. ഭാരവാഹികൾ: എൻ വി ബഷീർ (പ്രസിഡന്റ്‌), പി വി സുലൈമാൻ, കെ റഫീഖ്‌ (വൈസ്‌ പ്രസിഡന്റുമാർ), കെ അനിൽകുമാർ (ജനറൽ സെക്രട്ടറി), എൻ പി ആലിക്കോയ, എൻ അരുൺകുമാർ (സെക്രട്ടറിമാർ), ടി പി സുധീർബാബു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home